വൈക്കം ; കേരള സ്റ്റേറ്റ് എക്സ്സ് സര്‍വ്വീസ്സസ് ലീഗ് വൈക്കം താലൂക്ക് കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ വിമുക്തഭട കുടുംബസംഗമവും പ്രതിഭകളെ ആദരിക്കലും കുടുംബാംഗങ്ങളുടെ കലാപരിപാടികളും തെക്കെനട ഗ്രാന്റമദര്‍ കിച്ചണ്‍ ഹാളില്‍ നടത്തി. സമ്മേളനം ജില്ലാ പ്രസിഡന്റ് അഡ്വ. വി. റ്റി. ചാക്കോ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ. റ്റി. രാമകുമാര്‍ അധ്യഷത വഹിച്ചു, രക്ഷാധികാരി എം. ഡി. ചാക്കോ മുഖ്യ പ്രഭാഷണം നടത്തി, സെക്രട്ടറി എ. എന്‍. സുദാകരന്‍, ട്രഷറര്‍ ജി. ചന്ദ്രബാബു, ജില്ലാ സെക്രട്ടറി തോമസ് മാത്യു, മഹിളാ വിഭാഗം പ്രസിഡന്റ് ജോളി ജോസഫ്, സെക്രട്ടറി അന്നമ്മ സിറിയക്, യൂണിറ്റ് പ്രസിഡന്റ് രമേഷ്‌കുമാര്‍ സോമന്‍, വൈസ് പ്രസിഡന്റ് കെ. ഡി. സോമന്‍, കൗണ്‍സിലര്‍ അംഗം എസ്. എസ്. സിദ്ധാര്‍ത്ഥന്‍, കല്ലറ യൂണിറ്റ് പ്രസിഡന്റ് അശോക് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കഴിവ് തെളിയിച്ച പ്രതിഭകളെയും മുതിര്‍ന്ന അംഗങ്ങളെയും വിമുക്ത ഭടന്‍മാരെയും ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
എക്സ്സ് സര്‍വ്വീസ്സസ് ലീഗ് വിമുക്തഭട കുടുംബസംഗമം നടത്തി
