കോഴിക്കോട്: വടകരയിൽ ഗ്യാസ് ടാങ്കർ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ദേശീയപാതയിൽ അപ്പോളോ ഗോൾഡിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. വില്യാപ്പള്ളി മയ്യന്നൂർ സ്വദേശി കയ്യാല ഉസ്മാൻ ഹാജി (68) ആണ് അപകടത്തിൽ മരിച്ചത്. അതേസമയം ടാങ്കർ ലോറിയും സ്കുട്ടറും കോഴിക്കോട് ഭാഗത്തേക്ക് ഒരേദിശയിലേക്ക് സഞ്ചരിക്കുകയായിരുന്നു. അപ്പോഴാണ് അപകടമുണ്ടായത്.
വടകരയിൽ ഗ്യാസ് ടാങ്കർ ലോറിക്കടിയിൽപെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
