അയ്മനം ഗ്രാമപഞ്ചായത്തിൽ വികസന സദസ് ഞായറാഴ്ച; മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും

കോട്ടയം : അയ്മനം ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ഞായറാഴ്ച(ഒക്ടോബർ 12) രാവിലെ 9ന് സഹകരണം- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജി രാജേഷ് ആധ്യക്ഷം വഹിക്കും.പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി തോമസും. സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ റിസോഴ്സ് പേഴ്സൺ ബിലാൽ കെ. റാമും അവതരിപ്പിക്കും. തുടർന്ന് ഭാവി വികസന നേട്ടങ്ങളേക്കുറിച്ച് തുറന്ന ചർച്ചയും നടക്കും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്യ രാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മനോജ് കരീമഠം, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ. ഷാജിമോൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മിനി ബിജു, കെ.ദേവകി, കെ.ആർ ജഗദീശ്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് കെ.വാസു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം മേരിക്കുട്ടി, എസ്. രാധാകൃഷ്ണൻ, ബിജു മാന്താറ്റിൽ ,എം.എസ് ജയകുമാർ, ബിന്ദു ഹരികുമാർ, ത്രേസ്യാമ ചാക്കോ,സബിത പ്രേംജി, ടി.ജി പ്രസന്നകുമാരി, പ്രമോദ് തങ്കച്ചൻ,പി.വി സുശീലൻ,മിനി മനോജ്, അനു ശിവപ്രസാദ്, സുനിത അഭിഷേക്, ശോശാമ്മ, സുമ പ്രകാശ്, സി.ഡി.എസ് ചെയർപേഴ്സൺ പി.ബി. രത്നകുമാരി, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. കെ. കരുണാകരൻ,ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ഡി. മധു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *