ദമാം:സന്ദർശക വിസയിൽ സൗദിയിൽ എത്തിയ ഇന്ത്യൻ യുവതി മൂന്നു കുഞ്ഞുങ്ങളെ ദാരുണമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ശ്രമിച്ചു .ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ് യുവതി.ഇന്നലെ വൈകിട്ട് ആൽക്കോബാർ ഷുമാലിയിലെ താമസസ്ഥലത്ത് വച്ച് ഹൈദരാബാദ് സ്വദേശി സൈദാ ഹുമൈദ അംറിൻ(33)കുട്ടികളായ മുഹമ്മദ് സാദിഖ് (6)മുഹമ്മദ് ആദിൽ അഹമ്മദ് (6)എന്നിവരെയും ഇളയ മകൻ മുഹമ്മദ് യൂസഫ് അഹമ്മദിനെയും (3)ക്രൂരമായി കൊലപ്പെടുത്തിയത് .ബാത്ത് ടബ്ബിൽവെള്ളം നിറച്ച് ശ്വാസം മുട്ടിച്ച കൊലപ്പെടുത്തിയ നിലയിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിക്കവേ കാൽ വഴുതി വീണ് ബോധം നഷ്ടപ്പെട്ട നിലയിലാണ് യുവതിയെ കണ്ടത് .ആശുപത്രി ചികിത്സയിൽ കഴിയുന്ന സൈദ നിലവിൽ പോലീസ് കസ്റ്റഡിയിൽ ആണ്. ഭർത്താവായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് ഷാനവാസ് ജോലിക്കായി പുറത്തുപോയപ്പോഴാണ് സംഭവം. ജോലി കഴിഞ്ഞു മടങ്ങിയെത്തിയ മുഹമ്മദ് ഭാര്യയെ വിളിച്ചപ്പോഴാണ് ദുരന്തം അറിയുന്നത് . യുവതിക്ക് മാനസിക പ്രശ്നം ഉണ്ടെന്നാണ് മുഹമ്മദ് പറയുന്നത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് കരുതുന്നു.
സൗദിയിൽ മൂന്നു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു ഇന്ത്യൻ യുവതി
