മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്ത് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി രാജി വയ്ക്കണം; ഒഐസിസി ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി

ദോഹ: മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്ത്, സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ഒഐസിസി ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അനധികൃത സ്വത്ത് സമ്പാദനകേസിൽ അന്വേഷണം നടത്താതെ എഡിജിപി അജിത് കുമാറിനെ രക്ഷിക്കാൻ പിണറായി വിജയൻറെ വിജിലൻസ് വകുപ്പ് ശ്രമിച്ചുവെന്ന അതിരൂക്ഷമായ കോടതി പരാമർശം വന്നതിനാൽമുഖ്യമന്ത്രി രാജിവച്ച് മാറി നിൽക്കുക എന്നത് കീഴ്വഴക്കമാണെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ ഹാഷിം അപ്സര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അനിൽകുമാർ നായർ, വൈസ് പ്രസിഡന്റുമാരായ ജോസ്‌ ചവറ, നൗഷാദ് കരുനാഗപ്പള്ളി, ട്രഷറർ രഞ്ജിത്ത് കോടിയാട്ട്‌, എക്സിക്യൂട്ടിവ് അംഗങ്ങൾ: ബിനോയ് പത്തനാപുരം, തമ്പി നിരപ്പിൽ,ജേക്കബ്‌ ജോയ്‌, റെനി അഞ്ചൽ, വിനു, ഷിബു ഇബ്രാഹിംകുട്ടി, യൂത്ത്‌ വിംഗ്‌ നേതാക്കളായ മുഹമ്മദ് റാഫി, ജെസ്സിൻ കരുനാഗപ്പള്ളി, മുഹമ്മദ്‌ ഷാ അഞ്ചൽ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *