ഇന്ത്യന്‍ ഓഡിയോ ബ്രാന്‍ഡ് ബോട്ട്(boAt) ഇനി യുഎഇ വിപണിയിലും

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഓഡിയോ വെയറബിള്‍ ബ്രാന്‍ഡായ ബോട്ട് (boAt) യുണൈറ്റഡ് അറബ് എമിറേറ്റിസിലേക്ക് വിപണി വ്യാപിപ്പിക്കുന്നു. ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍, ഹെഡ്‌ഫോണുകള്‍, പോര്‍ട്ടബിള്‍ സ്പീക്കറുകള്‍, ഓഡിയോ ഉപകരണങ്ങള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങി ബോട്ടിന്റെ വിവിധ ഉത്പന്നങ്ങള്‍ യുഎഇയിലെ ഔട്ട്ലെറ്റുകളും, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും വഴി ലഭ്യമാകും.യുവാക്കളുടെ മികച്ച തിരഞ്ഞെടുപ്പായി ബോട്ട് യുഎഇ വിപണിയില്‍ മാറും. അന്താരാഷ്ട്ര തലത്തില്‍ വലിയ മുന്നേറ്റം കാഴ്ചവെക്കാന്‍ ഈ പ്രവേശനം സഹായിക്കും എന്ന് ബോട്ട് സഹസ്ഥാപകനും സിഇഒയുമായ സമീര്‍ മേത്ത പറഞ്ഞു.യുഎഇ ലോഞ്ചിന്റെ ഭാഗമായി മൂണ്‍ഷോട്ട് യുഎഇ പുറത്തിറക്കിയ ഡോണ്ട് ബി എ ഫാന്‍ ബോയ് (‘Don’t Be a Fanboy’) എന്ന ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുകയാണ്. https://www.instagram.com/reel/DLzOWyDJqmF/?igsh=eGZwZW9ycm0xcHRt • https://www.instagram.com/reel/DL1lRf4pAR_/?igsh=MWt6MTUxb3pscHFqNA%3D%3D • https://www.instagram.com/reel/DL3-nTWJB_q/?igsh=MTZ6bmszcG1md29mബോട്ട് (boAt) ബ്രാന്‍ഡ്, ഓഡിയോ, വെറേബിള്‍, ചാര്‍ജിംഗ് ഉപകരണങ്ങള്‍ തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഇമാജിന്‍ മാര്‍ക്കറ്റിംഗ് ലിമിറ്റഡ് എന്ന ഇന്ത്യന്‍ കമ്പനിയുടെ ഉടമസ്ഥതയിലാണുള്ളത്. ആകര്‍ഷകമായ ഡിസൈനിലും നിലവാരമുള്ള ടെക്നോളജിയിലുമാണ് ബോട്ട് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത്. കുറഞ്ഞ ബഡ്ജറ്റില്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നത് കൊണ്ട് തന്നെ ഉപഭോക്താക്കളെ ആകര്‍ഷിക്കുവാനും വിപണി കീഴടക്കാനും ബ്രാന്‍ഡിന് കഴിഞ്ഞിട്ടുണ്ട്. ക്വാല്‍കോം, ഡോള്‍ബി പോലുള്ള ആഗോള ബ്രാന്‍ഡുകളുമായുള്ള സഹകരണവും വാര്‍ബര്‍ഗ് പിന്‍കസ്, ക്വാല്‍കോം വെഞ്ചേഴ്‌സ് തുടങ്ങിയ പ്രമുഖ നിക്ഷേപകരുടെ പിന്തുണയും ബോട്ടിന്റെ വളര്‍ച്ചയ്ക്ക് കരുത്തേകുന്നു.

Leave a Reply

Your email address will not be published. Required fields are marked *