തനിമ കലാസാഹിത്യ സർഗ്ഗ സദസ്സ്

തിരുവനന്തപുരം: തനിമ കലാസാഹിത്യ വേദി തിരുവനന്തപുരം സിറ്റി ചാപ്റ്റർ അട്ടക്കുളങ്ങര കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച സർഗ്ഗ സദസ്സ് പ്രോഗ്രാം പ്രസിഡണ്ട് നൂറുൽ ഹസന്റെ അദ്ധ്യക്ഷതയിൽ ചലച്ചിത്ര പിന്നണി ഗായകൻ എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തനിമ കലാസാഹിത്യ വേദി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് അമീർ കണ്ടൽ മുഖ്യപ്രഭാഷണവും, കലാ- സാംസ്കാരിക പ്രവർത്തകൻ പനച്ചമൂട് ഷാജഹാൻ മുഖ്യാതിഥിയും ആയിരുന്നു. ഷാഹുൽഹമീദ് അഴീക്കോട്,സെക്രട്ടറി മയൂഫ്,ഷാമില കാരയ്ക്കാ മണ്ഡപം, ഷാമില ബഷീർ, എന്നിവർ ആശംസ പ്രസംഗം നടത്തി .ജോയിന്റ് സെക്രട്ടറി ഹസീന ബഷീർ സ്വാഗതവും, ജില്ലാ കമ്മിറ്റി അംഗം അഷ്കർ കബീർ നന്ദിയും പറഞ്ഞു. സിയാദ്,ലൈല മണക്കാട്,സജീല, ഷാഹിദ, മയൂഫ്, അൻസർ പാച്ചിറ, താജുന്നിസ എന്നിവർ ഗാനങ്ങൾ ആലപിക്കുകയും,മെഹർ, ഷാമില ബഷീർ എന്നിവർ സ്വന്തം കവിത ചൊല്ലുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *