തിരുവനന്തപുരം :കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്പ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ മാധ്യമ പുരസ്‌കാരം സിറ്റി വോയിസ് റിപ്പോർട്ട്ർ എം ദൗലത് ഷാ ഏറ്റുവാങ്ങി. കാരുണ്യ രുറൽ കൾച്ചറൽ ഡെവലപ്പ് മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തക കൺവെൻഷനും കരാക്കെ ഗാനാലാപനവും ലീഡർ ഷിപ്പിൽ സാമൂഹിക പ്രതിബദ്ധത മോട്ടിവേഷൻ ക്ലാസ്സും ആദരവ് സമർപ്പണവും നടന്നു. സമാപന സമ്മേളനം പ്രസിഡന്റ് പൂഴനാട് സുധീറിന്റ അദ്ധ്യ ക്ഷതയിൽ കേരള നിയമ സഭ സെക്രട്ടറി ഡോ എൻ കൃഷ്ണ കുമാർ ഉൽഘാടനം ചെയ്തു. അഡ്വ ഫസീഹ റഹിം, വഞ്ചിയൂർ പ്രഭാകരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. സെക്രട്ടറി പനച്ചമൂട് ഷാജഹാൻ സ്വാഗതവും ജില്ലാ സെക്രട്ടറി നൂറുൽ ഹസൻ കൃതജ്ഞതയും പറഞ്ഞു ചീഫ് അക്കാദമിക് ഓഫിസർ ലൈഫ് എഡ്യൂക്കേഷൻ ഹബ്ബ് @കരിയർ കൺസൾട്ടന്റ് ഡോ മുഹമ്മദ് ഫാസിൽ മോട്ടിവേഷൻ ക്ലാസ്സ് എടുത്തു. കാരുണ്യ ഫിലിം സൊസൈറ്റി വൈസ് ചെയർമാൻ മുക്കംപാലമൂട് രാധാകൃഷ്ണൻ മോഡറേ റ്റർ ആയിരുന്നു. ചടങ്ങിന് മുന്നോടിയായി കരാക്കെ ഗാനാലാപനവും ഉണ്ടായിരുന്നു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. മനോജ് എൻ ബി (ചീഫ് GM എസ് ബി ഐ വികാസ് ഭവൻ)സുശീല കുമാരി(എഴുത്തുകാരി, സംവിധായിക, നടി)അഡ്വ ജയകുമാരൻ നായർ (കലാ സാഹിത്യ പ്രവർത്തകൻ)അഡ്വ ഫസീഹ റഹിം (, സ്ത്രീ ശാക്തികരണ പ്രവർത്തക)ഗീത വേണു കണ്ണമൂല(മികച്ച സംഘടന)അഡ്വ മനു എസ് കെ (അസി പ്രൊഫ് ലോ അക്കാദമി ലോ കോളേജ്)റോസ് മേരി (മികച്ച സംഘടന, ബിസിനസ് സംരഭക)ഹിത മനു (പിന്നണി ഗായിക)ഗിരിജ ദേവി (ഗായിക, സാമൂഹിക പ്രവർത്തക)എം ദൗലത് ഷാ (മാധ്യമ പ്രവർത്തകൻ)എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്പ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ മാധ്യമ പുരസ്‌കാരം സിറ്റി വോയിസ് റിപ്പോർട്ട്ർ എം ദൗലത് ഷാ ഏറ്റുവാങ്ങി
