കാർഷിക കോളേജിൽ മണ്ണുദിനാചരണവും ദേശീയ സെമിനാറും നടത്തി

ലോകമണ്ണ് ദിനത്തോടനുബന്ധിച്ച് വെളളായണി കാർഷികകോളേജ്, സോയിൽ സയൻസ് വിഭാഗം ഡിസംബർ 5ാം തീയതി മണ്ണുദിനാചരണവും ദേശീയ സെമിനാറും സംഘടിപ്പിച്ചു. മണ്ണുദിനാഘോഷ പരിപാടികൾ കേരള കാർഷിക സർവ്വകലാശാല ഡീൻ ഓഫ് ഫാക്കൽറ്റി ഡോ. ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ, തിരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ സോയിൽ ഹെൽത്ത് കാർഡുകൾ വിതരണം ചെയ്തു. സോയിൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. നവീൻ ലെനോ സ്വാഗതം പറഞ്ഞ പരിപാടിയിൽ ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ശാലിനി പിളള അധ്യക്ഷത വഹിച്ചു. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ശാസ്ത്രജ്ഞനായ ഡോ. കെ ശ്രീലാഷ്, വിശദാംശ-കേന്ദ്രീകൃത ജിഐഎസ് പ്രൊഫഷണൽ അജിൻ പി. അശോക് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കേരള കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ മെമ്പറും കീടനാശിനി അവശിഷ്ട ഗവേഷണ വിശകലന ലബോറട്ടറി മേധാവിയുമായ ഡോ. തോമസ് ജോർജ്ജ്, ഗവേഷണ കോ-ഓർഡിനേറ്റർ ഡോ. എം.എച്ച് ഫൈസൽ, ഡിപ്ലോമ ഇൻ ഓർഗാനിക് അഗ്രികൾച്ചർ വിഭാഗം മേധാവി ഡോ.ബി.അപർണ്ണ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാസാഹിത്യ മത്സരങ്ങളും, ശാസ്ത്ര പ്രദർശനവും മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ചും മണ്ണ് സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും അറിവു പകർന്നു.

Leave a Reply

Your email address will not be published. Required fields are marked *