തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽ കുളത്തിൽ നിന്ന് 17 കാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് പുറത്ത് . നീന്തൽ കുളത്തിലെ വെള്ളം മൂക്കിൽ കയറിയതാണ് രോഗകാരണം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഓഗസ്റ്റ് 16നാണ് ടൂറിസ്റ്റ് വില്ലേജിലെ നീന്തൽകുളത്തിൽ കുട്ടികൾ ഇറങ്ങിയത് .സംഘത്തിലേ നാല് പേരും സഹപാഠികളാണ്. പിറ്റേന്ന് തന്നെ കുട്ടിക്ക് കടുത്ത തലവേദനയുണ്ടായി .ശാരീരിക അസ്വസ്ഥതകൾ കൂടിയതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി .രോഗം കലശലായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം ആണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .കുട്ടി ഐസിയു ഇൽ തുടരുകയാണ് .മറ്റു മൂന്നു കുട്ടികൾക്കും ഇതുവരെ രോഗലക്ഷണങ്ങളും ഒന്നുമില്ല എന്ന് ആരോഗ്യവകുപ്പ് അധികൃത വ്യക്തമാക്കുന്നു .കുട്ടികൾ എല്ലാം നിരീക്ഷണത്തിൽ തുടരുകയാണ്.
തിരുവനന്തപുരത്ത് നീന്തൽകുളത്തിലെ വെള്ളം മൂക്കിൽ കയറി 17 കാരന് അമീബിക് മസ്തിഷ്ക ജ്വരം
