തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷൻ സുകുമാരകലാ പ്രതിഭാ സംഗമവും പുസ്തക ചർച്ചയും പ്രസ് ക്ലബ് എസ് എസ് റാം ഹാളിൽ നടന്നു. പ്രതിഭാ സംഗമം പ്രശസ്ത കവിയത്രിയും നോവലിസ്റ്റുമായ ശ്രീമതി ഗിരിജ സേതുനാഥു ഉദ്ഘാടനം ചെയ്തു. ശ്രീ രാജൻ പൊഴിയൂർ ആശംസ അർപ്പിച്ച ചടങ്ങിൽ ശ്രീ. മോഹന ചന്ദ്രൻ നായർ അധ്യക്ഷൻ ആയിരുന്നു. ശ്രീ പേയാട് വിനയൻ എഴുതിയ മനസ്സാ വാചാ കർമണാ എന്ന പുസ്തകത്തിന്റെ നിരൂപണത്തിൽ ഡോ. എസ് ഡി അനിൽകുമാർ, ആരോഗ്യ ശാസ്ത്ര സർവകലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ. ആശിഷ് ആർ., ശ്രീ. അരുമാനൂർ പ്രവീൺ ലാൽ, ശ്രീ. ഗീതാനന്ദൻ നാരായണൻ എന്നിവർ പങ്കെടുത്തു. ശ്രീ പേയാട് വിനയൻ കൃതജ്ഞത രേഖപ്പെടുത്തി. പരിപാടിയോടനുബന്ധിച്ച് കവിയരങ്ങും കഥയരങ്ങും നടന്നു.
തിക്കുറിശ്ശി ഫൗണ്ടേഷൻ സുകുമാരകലാ പ്രതിഭാ സംഗമവും പുസ്തക ചർച്ചയും പ്രസ് ക്ലബ് എസ് എസ് റാം ഹാളിൽ നടന്നു
