കോവളം :ഏറെ കാലത്തെ ചിരകാല അഭിലാഷത്തിന് ശേഷം പനത്തുറ ക്ഷേത്രത്തിലേക്ക് കെ എസ് ആർ ടി സി ഇലകട്രിക് സ്വിഫ്റ്റ് ബസ്. പുതുതായി ആരംഭിച്ച കെ എസ് ആർ ടി സി ഇലകട്രിക് സ്വിഫ്റ്റ് ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കൗൺസിലർ പനത്തൂറ പി ബൈജു,, കേരള കോൺഗ്രസ്‌ ബി തിരുവനന്തപുരം ജില്ലാ വർക്കിങ് പ്രസിഡന്റ്‌ പാച്ചല്ലൂർ ജയചന്ദ്രൻ, സി പി ഐ എം എൽ സി സെക്രട്ടറി ഉണ്ണികൃഷ്ണൻ, സി പി ഐ എൽ സി സെക്രട്ടറി വെള്ളാർ സാബു. ഷിബു സേതുനാഥു, വാഴമുട്ടം രാധാകൃഷ്ണൻ, പ്രശാന്തൻ, ഡി ജയകുമാർ, ആർ. ഹേമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് പുതുതായി സർവീസ് തുടങ്ങിയ കെ എസ് ആർ ടി സി ഇലകട്രിക് സ്വിഫ്റ്റ് ബസിന് പനത്തുറ ക്ഷേത്രമുറ്റത്തു സ്വീകരണം നൽകി. കൗൺസിലർ പനത്തുറ പി ബൈജു, സി പി ഐ എം എൽ സി സെക്രട്ടറി ഉണ്ണികൃഷ്ണൻ, സി പി ഐ എൽ സി സെക്രട്ടറി വെള്ളാർ സാബു, കേരള കോൺഗ്രസ്‌ ബി തിരുവനന്തപുരം ജില്ലാ വർക്കിങ് പ്രസിഡന്റ്‌ പാച്ചല്ലൂർ ജയചന്ദ്രൻ, വാഴമുട്ടം രാധാകൃഷ്ണൻ, ഡി ജയകുമാർ, പ്രശാന്തൻ, ഷിബു സേതുനാഥു, പനത്തുറ ക്ഷേത്രം സെക്രട്ടറി വിജു പി, പനത്തുറ ക്ഷേത്രം പ്രസിഡന്റ്‌ ബി സുധർമ്മൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ കേരള കോൺഗ്രസ്‌ ബി തിരുവനന്തപുരം ജില്ലാ വർക്കിങ് പ്രസിഡന്റ്‌ പാച്ചല്ലൂർ ജയചന്ദ്രൻ, ഡ്രൈവർ സജിൻ സലീം,, കണ്ടക്ടർ ബിജു, എ ടി ഓ സി പി പ്രസാദ്, കൺട്രോളിംഗ് ഇൻസ്‌പെക്ടർ ബി വെ രാജേഷ്, സ്റ്റേഷൻ മാസ്റ്റർ രഞ്ജിത് എൻ കെ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *