തൃശ്ശൂർ: തൃശ്ശൂരിൽ ഗവൺമെന്റ് യൂ പി സ്കൂളിൽ ഹാളിന്റെ സീലിങ് തകർന്നു വീണു. കോടാലി ഗവണ്‍മെന്‍റ് യുപി സ്കൂളിലാണ് സംഭവം ഉണ്ടായത്. ഷീറ്റിനടിയിലെ ജീപ്സം ബോർഡാണ് തകർന്നു വീണത്. കുട്ടികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിന്റെ സീലിങ് ആണ് തകർന്നത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
