വി ഡി സതീശന്റെ പ്രസ്താവന കുരുടൻ ആനയെക്കണ്ടതുപോലെ- ഐ എൻ എൽ

തിരു :ഐ എൻ എൽ പ്രസ്ഥാനത്തെ തീവ്രവാദസംഘടനയോട് ഉപമിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന കുരുടൻ ആനയെ കണ്ടതുപോലെയാണെന്നും പ്രസ്താവന പിൻവലിച്ചു ജനങ്ങളോട് മാപ്പുപറയണമെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എന്ത് തീവ്രവാദപ്രവർത്തനമാണ് ഐ എൻ എൽ നടത്തിയതെന്ന് വി ഡി സതീശൻ വിശദീകരിക്കണം. കാൽനൂറ്റാണ്ടിലേറെ കേരളത്തിലും രാജ്യത്തും മതേതര ജനാധിപത്യ സംവിധാനത്തിലൂടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആദർശരാഷ്ട്രീയപ്രസ്ഥാനത്തിനെതിരെ പ്രതിപക്ഷ നേതാവെന്നഉത്തരവാദപെട്ട ഒരു പദവിഅലങ്കരിക്കുന്നവി ഡി സതീശൻ നിറുത്തരവാദപരവും ദുരുപതിഷ്ടവുമായ ഒരു പ്രസ്താവനയാണ് നടത്തിയിരിക്കുന്നത്. സമുദായസംഘടനകളുടെ പിന്തുണ ആർജിക്കാൻ കഴിയാതെപോയതി ലുള്ള കലിപ്പ് മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേമേൽ മെക്കിട്ടുകേറിയല്ല തീർക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *