ഒന്നാംക്ലാസ് പ്രവേശനത്തിനായി കുട്ടികള്‍ക്ക് എൻട്രൻസ് നടത്തുന്നത് അനുവദിക്കില്ല;മന്ത്രി വി.ശിവൻകുട്ടി

Breaking Kerala Local News

തിരുവനന്തപുരം: ഒന്നാംക്ലാസ് പ്രവേശനത്തിനായി കുട്ടികള്‍ക്ക് എൻട്രൻസ് നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി.കച്ചവട താത്പര്യത്തോടെ പ്രവർത്തിക്കുന്ന സ്‌കൂളുകളില്‍ ബാലപീഡനമാണ് നടക്കുന്നതെന്നും അത്തരം സ്കൂളുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.ജൂണ്‍ ഒന്നാം തീയതിയാണ് സ്‌കൂള്‍ തുറക്കുന്നത്. അഡ്മിഷനെക്കുറിച്ചും സ്‌കൂള്‍ തുറക്കലിനെക്കുറിച്ചും, കേരള എഡ്യൂക്കേഷൻ റൂളില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്.

ജൂണ്‍ ഒന്നിന് മുൻപാണ്  പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്നത്. അറിഞ്ഞത് ശരിയാണെങ്കില്‍ ചില സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് അഡ്മിഷൻ ആരംഭിച്ചുകഴിഞ്ഞു. കുട്ടിക്ക് എൻട്രൻസ് പരീക്ഷയും രക്ഷകർത്താവിന് ഇന്റർവ്യുവും ഉണ്ട്, ഇതൊന്നും ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഒന്നാം ക്ലാസ്സുകളില്‍ ചേരാൻ അപേക്ഷ കൊടുത്താല്‍, നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്, ബാലാവകാശ നിയമങ്ങള്‍ക്കെതിരാണ്.

Leave a Reply

Your email address will not be published. Required fields are marked *