അഹമ്മദാബാദ്: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം കുറിക്കും. അഹമ്മദാബാദിൽ രാവിലെ ഒൻപതരയ്ക്കാണ് കളി തുടങ്ങുക. ഏഷ്യാ കപ്പ് വിജയത്തിന്റെ തിളക്കത്തിൽ നിന്നാണ് ടീം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിന്റെ പോരാട്ട ചൂടിലേക്ക് ഇറങ്ങുന്നത്.ശുഭ്മാൻ ഗില്ലിന് കീഴിൽ സ്വന്തം നാട്ടിൽ ഇന്ത്യ ആദ്യ പരമ്പര നേട്ടം ലക്ഷ്യമിട്ട് ഇറങ്ങുമ്പോൾ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയരാകുകയാണ് വിരാട് കോലിയും രോഹിത് ശർമ്മയും ആർ അശ്വിനും.
ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം
