“പ്രശ്നങ്ങൾ ഞാൻ നോക്കിക്കോളാം”;വിവാഹമോചന ഹർജിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് വിജയ്

ചെന്നൈ: വിവാഹമോചന ഹർജിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് നടനും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയ്. നിലവിൽ ഉയർന്നിരിക്കുന്ന പ്രശ്നങ്ങൾ താൻ തന്നെ പരിഹരിക്കാമെന്നാണ് താരം വ്യക്തമാക്കിയത്. ടിവികെ വനിതാ ദിനാഘോഷ പരിപാടിയിൽ സംസാരിക്കവെയായിരുന്നു വിജയിയുടെ പ്രതികരണം.“എന്നെ ചുറ്റിപ്പറ്റി ചില പ്രശ്നങ്ങൾ നടക്കുന്നുണ്ട്. അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കേണ്ട. നിങ്ങൾ വിഷമിക്കുന്നത് എന്നെ വേദനിപ്പിക്കുന്നു. ഈ പ്രശ്നങ്ങൾക്ക് വലിയ പ്രാധാന്യമില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *