ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ഡിഎംകെ അധികാരം നിലനിർത്തുമെന്ന് പ്രീ പോൾ സർവേ പ്രവചനം. അഗ്നി ന്യൂസ് നടത്തിയ സർവേ പ്രകാരം ഡിഎംകെ സഖ്യം ഏകദേശം 180 സീറ്റുകൾ നേടി വീണ്ടും അധികാരത്തിലെത്തിയേക്കും എന്നാണ് സൂചന.പെരമ്പൂരിൽ മത്സരിക്കുകയാണെങ്കിൽ നടനും തമിഴഗ വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് തോൽക്കുകയും രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്യുമെന്ന് സർവേ പറയുന്നു. എഐഎഡിഎംകെ സഖ്യം ഏകദേശം 54 സീറ്റുകളിൽ ഒതുങ്ങുമെന്നും പ്രവചനം വ്യക്തമാക്കുന്നു. വിജയിയുടെ പാർട്ടിയായ ടിവികെ സംസ്ഥാനത്ത് 9.7 ശതമാനം വോട്ട് നേടുമെന്നാണ് വിലയിരുത്തൽ.
തമിഴ്നാട്ടിൽ വീണ്ടും ഡിഎംകെ അധികാരം നിലനിർത്തുമെന്ന് പ്രീ പോൾ സർവേ
