പാസഞ്ചർ ട്രെയിനിൽ ക്രെയിൻ തകർന്നുവീണ് 22 പേർ മരിച്ചു

ബാങ്കോക്ക്: വടക്കുകിഴക്കന്‍ തായ്ലന്‍ഡില്‍ നടന്ന ഒരു ദാരുണമായ അപകടത്തില്‍, ഒരു എലവേറ്റഡ് ഹൈ-സ്പീഡ് റെയില്‍വേ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു നിര്‍മ്മാണ ക്രെയിന്‍ ഓടുന്ന പാസഞ്ചര്‍ ട്രെയിനില്‍ തകര്‍ന്നുവീണ് 22 പേര്‍ മരിച്ചു. ബാങ്കോക്കില്‍ നിന്ന് ഉബോണ്‍ റാറ്റ്ചത്താനി പ്രവിശ്യയിലേക്ക് പോകുമ്പോള്‍ ട്രെയിന്‍ പാളം തെറ്റുകയും തീപിടുത്തമുണ്ടാകുകയും ചെയ്തു. നഖോണ്‍ റാച്ചസിമയിലെ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം, യാത്രാമധ്യേ ക്രെയിന്‍ ട്രെയിനില്‍ നേരിട്ട് ഇടിച്ചുകയറി, നിരവധി കോച്ചുകള്‍ പാളം തെറ്റി തീപിടികുകയായിരുന്നു.നാല് മൃതദേഹങ്ങള്‍ ഉടന്‍ തന്നെ സ്ഥലത്തുനിന്ന് കണ്ടെടുത്തു. രക്ഷാപ്രവര്‍ത്തകര്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *