കെ.എം. ഷാജിക്ക് മത്സരിക്കുന്നതിൽ അയോഗ്യത ഇല്ല; സുപ്രീംകോടതി

ന്യൂഡൽഹി: മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്ക് വരുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് അയോഗ്യത ഇല്ലെന്ന് സുപ്രീം കോടതി. 2016-ലെ നിയമസഭാ തിരഞ്ഞടുപ്പിൽ മതസ്പർധ വളർത്തുന്ന ലഘുലേഖകൾ വിതരണം ചെയ്തെന്നും മറ്റുമായിരുന്നു ഷാജിക്കെതിരെ എതിർ സ്ഥാനാർഥിയായിരുന്ന നികേഷ് കുമാർ നൽകിയ കേസിലെ പ്രധാനാരോപണം. തുടർന്ന് കേസ് പരിഗണിച്ച ഹൈക്കോടതി കെ.എം. ഷാജിയെ ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു.എന്നാൽ 2016-ലെ അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്ന് കൊണ്ടുള്ള ഉത്തരവാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *