ന്യൂഡൽഹി: വൈകല്യമുള്ള ആളുകളെ കളിയാക്കിയാൽ ഇൻഫ്ലുവൻസർമാർക്കും യുട്യൂബർമാർക്കും പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി സുപ്രിംകോടതി.വൈകല്യമുള്ള ആളുകളെ പരിഹസിച്ചതിന് ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ അവതാരകനായ സമയ് റെയ്‌ന ഉൾപ്പെടെ അഞ്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരോടായിരുന്നു സുപ്രിംകോടതിയുടെ പ്രതികരണം. ഇത്തരം പരാമർശം നടത്തിയ യുട്യൂബർമാരും ഇൻഫ്ലുവൻസർമാരും എത്രയും പെട്ടെന്ന് ഖേദപ്രകടനം നടത്തണമെന്നും ഇല്ലെങ്കിൽ പിഴശിക്ഷ നേരിടേണ്ടിവന്നേക്കാം എന്നും കോടതി മുന്നറിയിപ്പ് നൽകി.
വൈകല്യമുള്ള ആളുകളെ കളിയാക്കിയാൽ പിഴ; മുന്നറിയിപ്പുമായി സുപ്രിംകോടതി
