സുനിൽ ഗവാസ്കറുടെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. വാംഖഡെ സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിലാണ് പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മുൻ എം.സി.എ പ്രസിഡന്റ് ശരത്ത് പവാറിന്റെ പ്രതിമയും സ്ഥാപിക്കപ്പെടും. അസോസിയേഷൻ തീരുമാനം വളരെയധികം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും തന്നെ ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് താൻ എന്നും കടപ്പെട്ടിരിക്കുമെന്നും ഗാവസ്‌കർ പ്രതികരിച്ചു. മികവിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായ ഗവാസ്കറിന്റെ പ്രതിമ വളർന്ന് വരുന്ന യുവ താരങ്ങളെ പ്രചോദിപ്പിക്കുമെന്ന് എം.സി.എ പ്രസിഡന്റ് അജിൻക്യ നായിക് പറഞ്ഞു.
സുനിൽ ഗവാസ്കറുടെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ
