ഉപ്പുതറ :എം.സി കവലയിൽ ജനുവരി 6ാം തീയതി ചൊവ്വാഴ്ച്ച മലേക്കാവിൽ സുബീഷിൻ്റെ ഭാര്യ രജനി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന രജനിയുടെ ഭർത്താവ് സുബിൻ എന്ന രതീഷിനായി പോലീസ് ഊർജ്ജിതമായ അന്വേഷണം നടത്തുന്നതിനിടയിൽ രതീഷിനെ വീടിൻ്റെ 500മീറ്റർ അകലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിവിദഗ്ധ പോലീസ് സംഘം വിവിധ ടീമുകളായി നടത്തിയ അന്വേഷണത്തിൽ വീടിന് സമീപത്ത് തെരുവപ്പുല്ലും കുറ്റിക്കാടുകളും ചവിട്ടി മെതിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രതീഷിനെ മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.പീരുമേട് ഡി.വൈ.എസ്.പി വിശാൽ ജോൺസൻ്റ നേതൃത്യത്താഴുള്ള സംഘംടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നാല് ദിവസങ്ങളായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിദഗ്ധ അന്വേഷണം നടത്തി വരികയായിരുന്നു ഇതിനിടയിലാണ് രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ കൊല്ലപ്പെട്ട കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് തൂങ്ങിമരിച്ചു
