അമേരിക്കയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യയെ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂയോർക്ക് : അമേരിക്കയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യയെ മരിച്ച നിലയിൽ കണ്ടെത്തി. സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റാണ് ഞായറാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചത്.ഫെബ്രുവരി 9 മുതൽ 22 വയസ്സുകാരനായ സാകേതിനെ കാണാനില്ലായിരുന്നു. കാലിഫോർണിയ സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്നു.”കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യയുടെ മൃതദേഹം കണ്ടെടുത്തതായി പ്രാദേശിക പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു,” ഇന്ത്യൻ കോൺസുലേറ്റ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *