ഡ്യൂട്ടിയിലുണ്ടായിരുന്ന കെ എസ് ആർടിസി ഡ്രൈവറെ പൊതുജനമധ്യത്തിൽ വച്ച് പരസ്യമായി മർദ്ദിക്കുകയും യാത്രക്കാരെ വഴിയിലിറക്കി വിടുകയും ചെയ്ത സംഭവത്തിനുത്തരവാദിയായ പോലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ ( ഐ എൻ റ്റി യു സി ) വൈക്കം യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു. പിണറായി ഭരണത്തിൽ പോലീസ് മർദ്ദകരായി മാറിയിരിക്കുകയാണെന്നും സർക്കാരിൻ്റെ സംരക്ഷണം ലഭിക്കുന്നതു കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി സന്തോഷ് ചക്കനാടൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐ എൻറ്റിയു സി ജില്ലാ ജനറൽ സെക്രട്ടറി ഇടവട്ടം ജയകുമാർ, ബാബു മംഗലത്ത്, രാജു തറപ്പേൽ, ചന്ദ്രഭാനു എന്നിവർ പ്രസംഗിച്ചു.
Related Posts
‘3 ഇന്‍ 1 സൂപ്പര്‍ അക്കൗണ്ട്’ അവതരിപ്പിച്ച് കോട്ടക് 811സേവ്, സ്പെന്‍ഡ്, ബോറോ & ഏണ് ഇനിയെല്ലാം ഒരൊറ്റ അക്കൗണ്ടില്‍!സൂപ്പര്‍ മണിയുമായി ചേര്‍ന്ന് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു
തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്ഫോമായ കോട്ടക് 811, ഉപഭോക്താക്കള്‍ക്കായി ‘3 ഇന്‍ 1 സൂപ്പര്‍ അക്കൗണ്ട്’ അവതരിപ്പിച്ചു. സേവിംഗ്സ് അക്കൗണ്ട്, ഫിക്സഡ് ഡെപ്പോസിറ്റ്, സൂപ്പര്‍…
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യും
.കൊച്ചി .ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യാൻ പോലീസ്. നടിക്കൊപ്പം മിഥുൻ ,അനീഷ് എന്നിവരും…
വയനാടൻ വന്യത ക്യാൻവാസിൽ പകർത്തി ‘വിസ്പേർസ് ഓഫ് ദി റെയിൻഫോറസ്റ്റ്
‘കൊച്ചി: കനത്ത മഴ പെയ്തൊഴിയുമ്പോൾ തെളിയുന്ന പച്ചപ്പിന്റെ ഭംഗി… അതിനുള്ളിൽ തുടിക്കുന്ന സൂക്ഷ്മജീവികളുടെ അപരിചിത ലോകം… വയനാടൻ മഴക്കാടുകൾ ഒളിപ്പിച്ചുവെച്ച ഇത്തരം വിസ്മയങ്ങൾ പലപ്പോഴും നാം കാണാതെ…
