കേരള ഹോക്കി ജൂനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് നേർത്ത് പറവൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റഡിയത്തിൽ ആരംഭിച്ചു. പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ അദ്ധ്യക്ഷയായി. കേരള ഹോക്കി അസോസിയേഷൻ സെക്രട്ടറി സി.ടി സോജി മുഖ്യാതിഥിയായിരുന്നു. നഗരസഭ പ്രതിപക്ഷ കൗൺസിൽ നേതാവ് ടി.വി നിധിൻ, വൈസ് ചെയർമാൻ എം.ജെ. രാജു, കൗൺസിലർമാരായ ഡി. രാജ്കുമാർ,ഹോക്കി അസോസിയേഷൻ പ്രസിഡൻ്റ് ബിന്ദു മനോഹരൻ, പി.ടി.എ പ്രസിഡൻ്റ് പി. എസ്. എം. അഷറഫ്, അലൂമിനി പ്രസിഡൻ്റ് ജോസ് തോമസ്, പി.ടി.എ വൈസ് പ്രസിഡൻ്റ് അനിൽകുമാർ, എസ്.എം.സി ചെയർപേഴ്സൺ എം. ജെ. വിനു ,ജില്ലാ പഞ്ചായത്ത് മെമ്പർ ഷാരോൺ പനക്കൽ, വാർഡ് കൗൺസിലർ ഇ ജി. ശശി, എന്നിവർ സംസാരിച്ചു. എച്ച്.എം ഇൻ ചാർജ് ബെനഡിക്റ്റ ആവില സ്വാഗതം ആശംസിച്ചു. ഹോക്കി ജില്ലാ വൈസ് പ്രസിഡൻ്റ് ഇ.എം ഷാജി നന്ദിയും പറഞ്ഞു.
സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പ് പറവൂരിൽ
