ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിങ്കെ അറസ്റ്റില്‍

കൊളംബോ: മുൻ ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. ഇന്ന് രാവിലെയാണ് റനിൽ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്. പ്രസിഡന്റായിരിക്കെ സ്വകാര്യ വിദേശ യാത്രയ്ക്കായി സംസ്ഥാന ഫണ്ട് ദുരുപയോഗം ചെയ്ത കേസിൽ ആണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) വെള്ളിയാഴ്ച വിക്രമസിംഗെയെ കസ്റ്റഡിയിലെടുതത്.അതേസമയം 2023 ൽ ലണ്ടനിലേക്ക് നടത്തിയ യാത്രയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് എന്നാണ് ലഭിക്കുന്ന വിവരം. റനിൽ വിക്രമസിംഗെയുടെ ഭാര്യ പ്രൊഫസർ മൈത്രി വിക്രമസിംഗെയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനായിരുന്നു അന്നത്തെ ലണ്ടൻ യാത്ര. ഈ യാത്രക്കായി സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തതിനാണ് റനിലിനെതിരെ കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *