പറവൂർ നഗരത്തെ മഞ്ഞ കടലാക്കി പതിനായിരങ്ങൾ പങ്കെടുത്ത സാംസ്ക്കാരിക ഘോഷയാത്രയോടെ എസ്.എൻ.ഡി.പി പറവൂർ യൂണിയൻ്റെ ശ്രീനാരായണ ഗുരുവിൻ്റെ 171 മാത്ജയന്തി ആഘോഷങ്ങൾ സമാപിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം നിയമവ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ സി.എൻ രാധാകൃഷണൻ അദ്ധ്യക്ഷനായി. പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി. സതീശൻ മുഖ്യാതിഥിയായിരിന്നു. നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ, പ്രതിപക്ഷ കൗൺസിൽ നേതാവ് ടി.വി നിഥിൻ, കൗൺസിലർ രഞ്ജിത് മോഹൻ, യോഗം കൗൺസിലർ ഷീബ ടീച്ചർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എസ് ജയരാജ്, എം.പി ബിനു, യോഗം നേതാക്കളായ ഡി.ബാബു, കണ്ണൻ കൂട്ടുകാട്, വി.എൻ നാഗേഷ്, പി.ടി ശിവസുതൻ,ഷൈജ മുരളീധരൻ, നിഖില ദിലീപ്, എൻ.കെ സജീവ്, അഖിൽ ശാന്തി, വി.ആർ.ഡോസൻ , ജോഷി പല്ലേക്കാട്ട്, കെ.ബി സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ കൺവീനർ ഷൈജു മനക്കപ്പടി സ്വാഗതവും ഡി. പ്രസന്നകുമാർ നന്ദിയും പറഞ്ഞു.
ശ്രീ നാരായണ ജയന്തി ആഘോഷം പറവൂരിൽ
