മാനന്തവാടി: പാമ്പുകടിയേറ്റ് വിദ്യാർഥിനി ചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിച്ചു. കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതകളോടെ വിദ്യാർഥിനിയെ മാനന്തവാടി ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കുട്ടിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയതിലാണ് ശരീരത്തിൽ വിഷബാധയേറ്റതായി കണ്ടെത്തിയത്.മാനന്തവാടി ആറാട്ടുതറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് വൈഗ വിനോദ് (16).
പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കെ വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം
