വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികൾ കാത്തിരുന്ന സിനിമയാണ് അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ. ഫാന്റസി ഹൊറർ ത്രില്ലർ ചിത്രം സർവ്വം മായയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നിവിൻ പോളി. പ്രഖ്യാപനം മുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് സർവ്വം മായ. അഖിൽ സത്യൻ-നിവിൻ പോളി കൂട്ടുകെട്ടിലിറങ്ങിയ ചിത്രത്തിൽ അജു വർഗീസും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അജുവും നിവിനും ഒന്നിക്കുന്ന പത്താമത്തെ സിനിമ കൂടിയാണ് സർവ്വം മായ. പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നെല്ലാം തന്നെ തങ്ങളുടെ പഴയ നിവിനെ തിരിച്ചു കൊണ്ടുവരുന്നതാകും സിനിമയെന്ന് ആരാധകർ വിധി എഴുതിയിരുന്നു.
50 കോടി തിളക്കത്തിൽ സർവ്വം മായ
