ശബരിമല സ്വർണക്കൊള്ള കേസ്; പ്രതി കണ്ഠരർ രാജീവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

വിജിലൻസ് കോടതി ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി കണ്ഠരർ രാജീവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തന്ത്രിയെ ഓൺലൈനായി ഹാജരാക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച തന്ത്രിയുടെ ജാമ്യഹർജി പരിഗണിക്കാൻ കോടതി മാറ്റിവച്ചിരുന്നു. ഇന്ന് ഹർജി പരിഗണിച്ചപ്പോൾ ആണ് റിമാൻഡ് കാലാവധി നീട്ടിയത്.അതേസമയം പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചതനുസരിച്ച്, തന്ത്രിക്ക് കൊള്ളയിൽ നേരിട്ട് പങ്കുണ്ടെന്നും, ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നും, ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *