8 വര്‍ഷമായി വാട്സാപ്പില്ല, ഫെയ്സ്ബുക്കില്ല; രജിഷ വിജയൻ

ജീവിതശൈലിയും സോഷ്യൽ മീഡിയയോടുള്ള തന്റെ സമീപനത്തെയും കുറിച്ച് തുറന്നുപറഞ്ഞ് മലയാളികളുടെ പ്രിയതാരം രജിഷ വിജയൻ. കഴിഞ്ഞ എട്ട് വർഷമായി താൻ വാട്‌സാപ്പ് ഉപയോഗിക്കുന്നില്ല എന്നും, വെർച്വൽ ലോകത്തേക്കാൾ നേരിട്ടുള്ള ആശയവിനിമയത്തിനാണ് മുൻഗണന നൽകുന്നതെന്നും താരം വ്യക്തമാക്കി.വാട്‌സാപ്പ് മാത്രമല്ല, ഫെയ്‌സ്ബുക്കും ഇപ്പോൾ ഉപയോഗിക്കാറില്ലെന്ന് രജിഷ പറഞ്ഞു. നിലവിൽ ഇൻസ്റ്റഗ്രാം മാത്രമാണ് ഉപയോഗിക്കുന്നത്, അതും വളരെ അപൂർവ്വമായി മാത്രം. റീൽസ് വന്നതോടെ ആളുകൾ ഫോണിന് മുന്നിൽ അമിതമായി സമയം ചെലവഴിക്കുന്നുവെന്നും, ഒരു പുസ്തകം വായിക്കാനോ സിനിമ കാണാനോ കുടുംബത്തോടൊപ്പം സംസാരിക്കാനോ പോലും പലർക്കും സമയം കണ്ടെത്താനാകാത്ത അവസ്ഥയാണെന്നും താരം ചൂണ്ടിക്കാട്ടി. ഇത് വലിയൊരു അഡിക്ഷനാണെന്നും രജിഷ അഭിപ്രായപ്പെട്ടു.ഫോൺ ഉപയോഗം തന്റെ ചിന്തകളെ നിയന്ത്രിക്കാതിരിക്കാനായി നിരവധി ആപ്പുകൾ താൻ ഫോണിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *