രജനീകാന്ത് നായകനായ കൂലിക്ക് എ സര്‍ട്ടിഫിക്കറ്റ്. സണ്‍ ടിവി നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് സമര്‍പ്പിച്ച അപ്പീല്‍ തള്ളി മദ്രാസ്കോടതി. ജസ്റ്റിസ് ടി വി തമിള്‍സെല്‍വിയാണ് അപ്പീല്‍ തള്ളിയത്. അതേസമയം അക്രമാസക്തമായ ഉള്ളടക്കവും പുകവലിയുടെയും മദ്യപാനത്തിന്റെയും തുടര്‍ച്ചയായ ചിത്രീകരണവും കാരണം സിനിമ കുട്ടികള്‍ക്ക് കാണാന്‍ യോഗ്യമല്ലെന്ന സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ നിര്‍മാതാക്കള്‍ ചോദ്യം ചെയ്താണ് അപ്പീൽ നൽകിയത്. 18 വയസിന് താഴെയുള്ള കുട്ടികളെ തിയേറ്ററുകളില്‍ സിനിമ കാണുന്നത് വിലക്കുന്ന എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെയാണ് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.
‘രജനീകാന്തിന്റെ കൂലിക്ക് ‘എ’ സര്‍ട്ടിഫിക്കറ്റ്’; സണ്‍ ടിവി നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് സമര്‍പ്പിച്ച അപ്പീല്‍ തള്ളി കോടതി
