തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ ‘ഐപിഎസ്’ പ്രചാരണ ബോർഡിൽ വേണ്ട എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചാരണ ബോർഡുകളിലെ ശ്രീലേഖ ഐപിഎസ് എന്നത് തിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ആം ആദ്മി പാർട്ടി നൽകിയ പരാതിയിലാണ് നടപടി.എന്നാൽ ഐപിഎസ് വെട്ടാതെ മുന്നിൽ റിട്ടയേർഡ് എന്ന് ചേർക്കാനുള്ള നീക്കത്തിലാണ് ബിജെപി.
ആർ ശ്രീലേഖയുടെ ‘ഐപിഎസ്’ പ്രചാരണ ബോർഡിൽ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
