അജ്‌മാൻ(യു എ ഇ): മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ യുവാവ് അജ്‌മാനിൽ ഹൃദയാഘാതം മൂലം മരിച്ചു. ചെരക്കാപറമ്പ് പാറപ്പറമ്പിലെ പൂന്തോട്ടത്തിൽ ഷറീനയുടെ മകൻ മുഹമ്മദ് ഹനീഫ് (24) ആണ് മരണപ്പെട്ടത്. താഴെക്കോട്ടെ പുത്തൻപീടികക്കൽ അബ്‌ദുൽ ലത്തീഫിന്റെ മകനാണ്. ഒന്നര വർഷം മുമ്പാണ് പ്രവാസ ജീവിതം തുടങ്ങിയത്. നേരെത്തെ ഖത്തറിലായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധുകൾ അറിയിച്ചു.
ഹൃദയാഘാതം: മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ യുവാവ് അജ്‌മാനിൽ നിര്യാതനായി
