കേരള മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി വെച്ചിട്ടുണ്ട്.പ്രസ്തുത ദിവസം സർക്കാർ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു വിഎസിൻ്റെ അന്ത്യം.
പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി വെച്ചു
