കൽപ്പറ്റ: മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനെതിരെ പൊലീസ് നടത്തിയ ലാത്തിചാർജിൽ വിമർശനവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിക്ക് താൻ കത്തെഴുതും, അതാവശ്യപ്പെട്ട യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരെ പോലീസ് ലാത്തിച്ചാർജ് ചെയ്തു. എല്ലാ രാഷ്ട്രീയത്തിലും അപ്പുറം അതിഭീകരമായ മാനുഷിക ദുരന്തമാണ് ഇവിടെ നടന്നത് അതിൽ ആരും രാഷ്ട്രീയം കാണരുത് എന്നും പ്രിയങ്ക പറഞ്ഞൂ. ദുരന്തം ഉണ്ടായപ്പോൾ എല്ലാവരും ഒന്നിച്ചു നിന്നു, രാഷട്രീയത്തിലും ഈ യോജിപ്പ് കാണിക്കണമെന്ന് പ്രിയങ്ക പറഞ്ഞു. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ദുരന്തബാധിതരെ സന്ദർശിച്ചിട്ടുണ്ട്.