റീൽസിനു വേണ്ടി ചാവക്കാട് ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച അഞ്ചുപെർ അറസ്റ്റിൽ

ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച അഞ്ചു പേരെ അറസ്റ്റ് ചെയ്തു. റീൽസ് എടുക്കാൻ വേണ്ടിയാണ് ഇത് ചെയ്തത് . ഗുണ്ട് പൊട്ടിയപ്പോൾ യുവാവിന്റെ കൈപ്പത്തി തകർന്നു. മണത്തല ബേബി റോഡ് ആലുങ്ങൽ വീട്ടിൽ സൽമാൻ ഫാരിസാണ് ഗുണ്ട് പൊട്ടിച്ചത്. ഇയാളുടെ വലതു കൈപ്പത്തിയാണ് തകർന്നത് . ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകുന്നേരം ആയിരുന്നു സംഭവം. ചിത്രീകരണത്തിനായി അഞ്ചു യുവാക്കൾ ആണ് ലൈറ്റ് ഹൗസിന് മുകളിൽ കയറിയത്.

Leave a Reply

Your email address will not be published. Required fields are marked *