യുഡിഎഫ് ആരോഗ്യരംഗം വെന്റിലേറ്ററിലാക്കി; പിണറായി വിജയൻ

തിരുവനന്തപുരം: പ്രതിപക്ഷം സര്‍ക്കാരിന് എതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ആരോഗ്യ രംഗം വെന്‍റിലേറ്ററിലായത് യുഡിഎഫ് ഭരണ കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ പുതിയ തസ്തികള്‍ സൃഷ്ടിച്ചു, മരുന്ന് ക്ഷാമം പൂര്‍ണമായും ഇല്ലാതാക്കി. സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ രോഗീ സൗഹൃദമാക്കി മാറ്റി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആധുനിക സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി.’എല്‍ഡിഎഫ് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 8425കോടിയുടെ സൗജന്യ ചികിത്സ നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.യുഡിഎഫ് ഭരണകാലത്ത് പുസ്തകം കിട്ടാതെ ഫോട്ടോസ്റ്റാറ്റ് എടുത്താണ് കുട്ടികള്‍ പഠിച്ചത്.സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടായതും അക്കാലത്താണ്. തകര്‍ന്ന മേഖലകളെ കൈപിടിച്ച് ഉയര്‍ത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *