പെരുമ്പാവൂർ : പെരുമ്പാവൂർ അല്ലപ്രയിൽ സ്വകാര്യ ബസ്സും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാര്‍ക്ക് പരുക്കേറ്റു.അല്ലപ്ര കമ്പനിപ്പടിയിലാണ് സംഭവം ഉണ്ടായത്.വെങ്ങോല ഭാഗത്തുനിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ബസ്സിൽ എതിർദിശയിൽ വന്ന ടോറസ് ഇടിച്ചാണ് അപകടമുണ്ടായത്.അപകടത്തിൽ മലയാളികള്‍ക്കും, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും പരിക്കേറ്റു.ഇവരെ പെരുമ്പാവൂരിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം.
പെരുമ്പാവൂരില്‍ ബസ്സും ടോറസും കൂട്ടിയിടിച്ച് അപകടം
