ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നടത്തി

പീരുമേട്: ഡീൻ കുര്യാക്കോസ് എം.പി.യുടെ പ്രാദേശീക വികസന ഫണ്ട് ഉപയോഗിച്ചു വെംബ്ലിയിൽ നിർമാണം പൂർത്തിയാക്കിയ ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നടന്നു.കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി രാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്പഞ്ചായത്തംഗം നൗഷാദ് വെംബ്ലി സ്വിച്ച് ഓൺ ചെയ്തു ഉദ്ഘാടനം നിർവ്വഹിച്ചു. സണ്ണി തുരുത്തിപ്പള്ളി, പഞ്ചായത്തംഗങ്ങളായ കെ.എൽ. ദാനിയേൽ, ഷാലിയ ബിജു, സ്റ്റാൻലി സണ്ണി, വിവിധ കക്ഷി നേതാക്കളായ എം.ഡി. അർജനൻ , സണ്ണി തട്ടുങ്കൽ,പി.ജെ വർഗീസ്, ബെന്നി സെബാസ്റ്റ്യൻ, നവാസ് പുളിക്കൽ , ഐസി മോൾ ബിപിൻഎന്നിവർ പ്രസംഗിച്ചു.കൊക്കയാർ – വെംബ്ലി – ഉറുമ്പിക്കര റോഡിൽ വെംബ്ലി ജങ്ഷനിലാണ് വിളക്ക് സ്ഥാപിച്ചിരിക്കുന്നത്. കോൺഗ്രസ് വെംബ്ലി വാർഡ് കമ്മറ്റി ഡീൻ കുര്യാക്കോസ് എം.പി.ക്കു നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *