പുച്ച ചത്തു കിടന്ന കിണറ്റിലെ വെള്ളം ഉപയോഗിച്ച് പാചകം; കട സീൽ ചെയ്തു

പീരുമേട്: വണ്ടി പെരിയാർ സത്രത്തിൽ പുച്ച ചത്തു കിടന്ന വെള്ളം ഉപയോഗിച്ച് പാചകം ചെയ്ത ഹോട്ടൽ ആരോഗ്യ പ്രവർത്തകർ പൂട്ടി സീൽ ചെയ്തു. ശബരിമല ഇടത്താവളമായ സത്രത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിലാണ് മലിന ജലത്തിൽ ഭക്ഷണം പാചകം ചെയ്ത് അയ്യപ്പഭകത്തർക്ക് നൽകിയത്. വിവരം അറിഞ്ഞെത്തിയ ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്റ്റോപ്പ് മെമോ നൽകിയെങ്കിലും ഇത അവഗണിച്ച് കട പ്രവർത്തിപ്പിക്കുകയായിരുന്നു. തുടർന്ന് വണ്ടി പെരിയാർ ഹെൽത്ത് ഇൻസ്പെപെക്ടർ ഷാജി മോൻ്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്യം, ജാസ്മിൻ, അഞ്ജലി, അരവിന്ദ് എന്നിവർ ചേർന്ന് ഹോട്ടൽ അടപ്പിച്ചു. ലൈസൻസ്, ഹെൽത്ത് കാർഡ് തുടങ്ങി നിയമപരമായി വേണ്ട രേഖകൾ ഇല്ലാതെ പ്രവർത്തിച്ച കടക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *