പീരുമേട് : കൊടുവാക്കരണം ഒന്നാം ഡിവിഷൻ പുതുവൽ ഭാഗത്ത് ഞായറാഴ്ച രാത്രിയിൽ പുലി ഇറങ്ങി വളർത്ത നായയെ പിടിച്ചു. പ്രദേശവാസികളും നായുടെ അവശിഷ്ടങ്ങളും പുലിയുടെ കാൽപ്പാടുകളും കണ്ടു . പള്ളിപ്പറമ്പിൽ വീട്ടിൽ കുഞ്ഞുമോൻ ശ്യാമള എന്നിവരുടെ വീടിന്റെ മുറ്റത്ത് കെട്ടിയിട്ടിരുന്ന വളർത്തു നായയെ പുലി പിടിച്ചത്. ഒച്ച കേട്ട് ഇവർ എഴുന്നേറ്റു നോക്കിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല പക്ഷേ നായയുടെ കരച്ചിൽ ദൂരെ കേൾക്കുകയും ചെയ്തു. തുടർന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് നായയെ കെട്ടിയ ചങ്ങല മാത്രം കിടക്കുന്നത് കണ്ടത് പിന്നീട് സ്ഥലത്ത് പുലിയുടെ കാൽപ്പാടുകളും കണ്ടു തുടർന്ന് വനം വകുപ്പിനെ വിവരമറിയിച്ചിരുന്നു എങ്കിലും ഇവർ തിരിഞ്ഞു പോലും നോക്കിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. വണ്ടിപ്പെരിയാർ പഞ്ചായത്തിലെ തേങ്ങാക്കൽ, 110 പുതുവൽ ഭാഗങ്ങളിലും കഴിഞ്ഞ ആഴ്ചയിൽ പുലിയെ കണ്ടതായിയാതായി പ്രദേശവാസികൾ പറഞ്ഞിരുന്നു ഈ പുലി തന്നെ ആകാം പീരുമേട് കൊടുവാകരണം ഭാഗത്ത് വന്നത് എന്നുള്ള നിഗമനത്തിലാണ് പ്രദേശവാസികൾ.
വളർത്തുനായയെ പുലി പിടിച്ചു
