പറവൂർ: എറണാകുളം – അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ , വിധവകൾ, സിംഗിൾ മദർ എന്നിവർക്കായി സംഘടിപ്പിക്കുന്ന സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയായ നാരിശക്തി പരിശീലന പരിപാടിക്ക് പറവൂരിൽ തുടക്കമായി. സഹൃദയ മേഖലാ ഓഫീസിൽ ചിറ്റാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിനി ഗോപകുമാർ പരിശീലനത്തിൻ്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അധ്യക്ഷനായിരുന്നു. സഹൃദയ അസോസിയേറ്റ് ഡയറക്ടർ ഫാ. ആൻ്റണി പുതിയാപറമ്പിൽ, പ്രോഗ്രാം ഓഫീസർ കെ. ഒ. മാത്യൂസ്, മേഖലാ കോ ഓർഡിനേറ്റർ പി.വി. സെലിൻ, പ്രൊജക്റ്റ് കോഡിനേറ്റർ സെബിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.സഹൃദയ നടപ്പാക്കുന്ന ഈ സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയുടെ ലക്ഷ്യം സമൂഹത്തിലെ തൊഴില്‍ രഹിതരായ സിംഗിള്‍ മദറോ, വിധവകളോ ആയ വനിതകള്‍ക്ക് പുതിയൊരു ജീവിതമാര്‍ഗ്ഗം തുറന്നു കൊടുക്കുക എന്നതാണ്.20നും 50നും മധ്യേ പ്രായമുള്ള നൂറ് വനിതകള്‍ക്ക് തയ്യല്‍, ബ്യൂട്ടിഷ്യന്‍ കോഴ്സുകളിലായി നൽകുന്ന 150 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനത്തിൽ ബുക്ക് കീപ്പിംഗ്, ബാങ്ക് ലോണ്‍ ഇടപാടുകള്‍, മറ്റ് ഔദ്യോഗിക നടപടിക്രമങ്ങള്‍ തുടങ്ങിയ അടിസ്ഥാന സംരംഭകത്വ മൊഡ്യൂളുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി മികവ് പുലര്‍ത്തുന്ന 50 പേര്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങുവാനാവശ്യമായ മൂലധന പിന്തുണയും നല്‍കും. ഫോട്ടോ:സഹൃദയ – വി ഗാർഡ് നാരീശക്തി പദ്ധതിയുടെ ഉദ്ഘാടനം ശാന്തിനി ഗോപകുമാർ നിർവഹിക്കുന്നു. സി.ജെ. പ്രവീൺ, ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഫാ. ആൻ്റണി പുതിയാപറമ്പിൽ, കെ.ഒ.മാത്യൂസ്, പി.വി. സെലിൻ, സെബിൻ ജോസഫ് എന്നിവർ സമീപം
സഹൃദയ നാരീശക്തി പദ്ധതിക്ക് പറവൂരിൽ തുടക്കമായി
