പറവൂർ: നിർമ്മാണത്തിലുള്ള ദേശീയ പാത 66 ദുരിതപാത യാക്കരുത് , പെരുമ്പടന്നയെ മുഖ്യ കവാടമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നാഷണൽ ജനതാദൾ പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. രാഷ്ട്രീയ നിരീക്ഷകൻ എൻ എം.പിയേഴ്സൺ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് ദുരിതം സൃഷ്ടിക്കുന്ന ഒരു പ്രവൃത്തിയും വികസനമല്ലെന്നും ജനങ്ങളുടെ പരാതികൾ അവഗണിക്കുന്ന ഭരണാധികാരികൾക്കെതിരെ സമരം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ ജനതാദൾ നിയോജക മണ്ഡലം പ്രസിഡന്റ് ബേബി മോൻ അധ്യക്ഷനായി. നാഷണൽ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് സുഗതൻ മാല്യങ്കര മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വി.എസ്. ബോബൻ , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡെന്നി തോമസ്, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.അബ്ദുള്ള, കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് റോഷൻ ചാക്കപ്പൻ , കൗൺസിലർ ജോബി പഞ്ഞിക്കാരൻ , കേരള കോൺഗ്രസ് (ജേക്കബ്) മണ്ഡലം പ്രസിഡന്റ് കെ.കെ. ബഷീർ, ജെ. എസ്.എസ്.ജില്ലാ പ്രസിഡന്റ് മധു അയ്യ മ്പിള്ളി, യുവജനതാദൾ ജില്ലാ പ്രസിഡന്റ് ഇ.ടി.കെ.അബ്ദുള്ള, മഹിള ജനത ജില്ലാ പ്രസിഡന്റ് ബുഷറ ബാബു, യുവ ജനതാ ദൾ ജില്ലാ സെക്രട്ടറി നസിയ പി.എ. തുടങ്ങിയവർ പ്രസംഗിച്ചു. നിയോജക മണ്ഡലം സെക്രട്ടറി കെ.എം. രെമീഷ് സ്വാഗതം പറഞ്ഞു.