നോർത്ത് പറവൂർ : പറവൂർ കേസരി ഗവൺമെൻ്റ് ആർട്ട്സ് ആൻ്റ് സയൻസ് കോളേജിൻ്റെ ഔദ്യോഗികമായ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. യു.ജി.സി നിബന്ധന പ്രകാരം സ്ഥലമേറ്റെടുക്കകയും പുതിയ കെട്ടിട നിർമ്മാണത്തിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു. ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷയായി. ധീഷണശാലിയും മാതൃകാ പത്രപ്രവർത്തകനുമായ കേസരിയുടെ ഓർമ്മ നിലനിർത്താനും ഉന്നത വിദ്യഭ്യാസ രംഗത്ത് മാതൃകാ സ്ഥാപനമായി മാറുവാൻ കോളേജിന് കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചു. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സ്ഥലം വിട്ടു നൽകിയ കേസരി ട്രസ്റ്റിന് അദ്ദേഹം നന്ദി പറഞ്ഞു. മുൻ മന്ത്രി എസ്. ശർമ്മ,മുൻ എം.പി കെ.പി. ധനപാലൻ, നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, എം ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ.ടി.വി.സുജ, കോളേജ് യൂണിയൻ ചെയർമാൻ ശരവണൻ, കേസരി ട്രസ്റ്റ് പ്രസിഡൻ്റ് കെ.വി. സജീവ്, പ്രിൻസിപ്പാൾ ഡോ. ജോബി വർഗീസ്, പി.ടി.എ വൈസ് പ്രസിഡൻ്റ് പദ്മൻ എന്നിവർ സംസാരിച്ചു.
പറവൂരിൽ സർക്കാർ കോളേജ് ഉദ്ഘാടനം ചെയ്തു
