ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പീരീയിഡ് ഡ്രാമ ത്രില്ലറായ ‘പള്ളിച്ചട്ടമ്പി‘യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മാവീരൻ എന്ന പേരിൽ പുറത്തിറങ്ങിയ ഗാന രംഗത്തിൽ ഒരു ആയുധ പരിശീലികനായാണ് ടോവിനോ പ്രത്യക്ഷ പെടുന്നത്. ഗാനം ഇതിനോടകം തന്നെ മികച്ച അഭിപ്രായമാണ് നേടിയത്. ഈ വർഷത്തെ ഏറ്റവും വലിയ വിഷു മലയാള സിനിമ റിലീസായി എത്തുന്ന പള്ളിച്ചട്ടമ്പി, ഏപ്രിൽ പത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അഞ്ചു ഭാഷകളിൽ പ്രദർശനത്തിനെത്തും.ജേക്ക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജോബ് കുര്യനാണ്. ‘കാട്ടുച്ചെമ്പകം‘ എന്ന പേരിൽ പുറത്തിറങ്ങിയിരുന്ന ചിത്രത്തിലെ ആദ്യഗാനം ഇപ്പോഴും ട്രെൻഡിങ്ങിൽ മുൻനിരയിൽ നിൽക്കുകയാണ്.
ടോവിനോ തോമസ് നായകനായ ചിത്രം പള്ളിച്ചട്ടമ്പിയിലെ പുതിയ ഗാനം പുറത്തിറങ്ങി
