‘പള്ളിച്ചട്ടമ്പി’യുടെ ടീസർ പുറത്തിറങ്ങി

ഡിജോ ജോസ്‌ ആന്റണി സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. പീരീയിഡ് ഡ്രാമ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ കയാദു ലോഹരാണ് നായികയായി എത്തുന്നത്. ഇതിന് മുൻപേ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനവും സോഷ്യൽ മാധ്യമങ്ങളിൽ ഗംഭീര ശ്രദ്ധ നേടിയിരുന്നു. ടീസറിലെ ദൃശ്യ മികവ് പ്രേക്ഷകരിൽ പ്രതീക്ഷ കൂട്ടുന്നുണ്ട്. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റ് എന്ന ബാനറിൽ ചാണുക്യ ചൈതന്യ ചരൺ എന്നിവർ ചേർന്ന് ഒരുക്കുന്ന ‘പള്ളിച്ചട്ടമ്പി’ ഏപ്രിൽ പത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *