ഡൽഹി : നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ പാക്കിസ്ഥാൻ ലോഞ്ച് പാഡുകൾ തകർക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് ഇന്ത്യൻ കരസേന. ‘‘ജമ്മു കശ്മീരിലും പഞ്ചാബിലും പാക്കിസ്ഥാൻ നടത്തിയ ആക്രമണ ശ്രമങ്ങൾക്കു മറുപടിയായി ഇന്ത്യൻ സൈന്യം പാക്കിസ്ഥാന്റെ ലോഞ്ച് പാഡുകൾക്കു നേരെ ആസൂത്രിത വെടിവയ്പ് നടത്തി അവയെ ചാരമാക്കിയിട്ടുണ്ട്.
നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായിരുന്ന ഈ ലോഞ്ച് പാഡുകളിൽനിന്നാണ് ഇന്ത്യയിലെ സാധാരണക്കാർക്കും സൈനികർക്കുമെതിരെ പാക്കിസ്ഥാൻ ആക്രമണം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തത്.’’–കരസേന പറഞ്ഞു.