തിരുവനന്തപുരം: ഓണാഘോഷത്തിനിടെ സംഘർഷം. ഇക്കഴിഞ്ഞ ദിവസം രാത്രി ഒൻപതരമണിയോടെയാണ് സംഭവം ഉണ്ടായത്. ചിറയിൻകീഴ് കുറട്ടുവിളാകം പൗരസമിതിയുടെ നേതൃത്വത്തിൽ നടന്നുവന്ന ഓണാഘോഷങ്ങൾക്കിടെയാണ് അക്രമിസംഘം മദ്യപിച്ചു മാരകായുധങ്ങളുമായി വന്നു കയറുകയായിരുന്നു. അക്രമത്തിൽ പെൺകുട്ടിയടക്കം മൂന്നുപേർക്കു ഗുരുതരമായി വെട്ടേൽക്കുകയും ചെയ്തു. സംഭവത്തിൽ നാലുപ്രതികളെ ചിറയിൻകീഴ് പൊലീസ് അറസ്റ്റു ചെയ്തു.
ഓണാഘോഷത്തിനിടെ സംഘർഷം;മൂന്ന് പേർക്ക് വെട്ടേറ്റു
